---
title: "പാമ്പുകടിയേറ്റയാൾ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ബൈക്ക് മറിഞ്ഞ് മരിച്ചു"
english_title: "Snake bite victim dies after bike overturns on way to hospital"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/158181/Snake bite victim dies after bike overturns on way to hospital"
published_at: "2023-10-30T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653fdac891407_IMG-20231030-WA0115.jpg"
keywords: []
---

# പാമ്പുകടിയേറ്റയാൾ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ബൈക്ക് മറിഞ്ഞ് മരിച്ചു

> **Lead Summary:** പാമ്പുകടിയേറ്റയാൾ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ബൈക്ക് മറിഞ്ഞ് മരിച്ചു ബൈക്കോടിച്ചയാൾക്ക് ഗുരുതര പരിക്കേറ്റു. ആദൂർ ബെള്ളൂ രിലെ കൃഷ്ണൻ ആണ് മരിച്ചത്.

## Article Content

പാമ്പുകടിയേറ്റയാൾ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ബൈക്ക് മറിഞ്ഞ് മരിച്ചു ബൈക്കോടിച്ചയാൾക്ക് ഗുരുതര പരിക്കേറ്റു. ആദൂർ ബെള്ളൂ രിലെ കൃഷ്ണൻ ആണ് മരിച്ചത്.

വൈകുന്നേരം ആറു മണിയോടെ വീട്ടു പറമ്പിൽ ഓല വെട്ടുന്നതിനിടയിൽ കൃഷ്ണന് പാമ്പുകടിയേറ്റിരു ന്നു. എന്നാൽ അത് കാര്യമാക്കി യില്ല. കുറച്ച് സമയം കഴിഞ്ഞ പ്പോൾ ശാരീരിക അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങി.

ഇതേ തുടർന്ന് ഭാര്യാസഹോദരൻ രമേശൻ (30) ബൈക്കിൽ കൃഷ്ണനുമായി മുരിയയിലെ സ്വകാര്യ ആശുപത്രിയിൽ എത്തി. എന്നാൽ നില ഗുരുതര മായതിനാൽ കാസർക്കോട് ആശുപത്രിയിലേക്ക് കൊണ്ടു പോകണമെന്ന് പറഞ്ഞു.

രമേശൻ്റെ ബൈക്കിൽ തന്നെ കാസർക്കോട് ആശുപത്രിയിലേക്ക് പുറപ്പെട്ടു. കോട്ടൂർ മെക്ക്റം പാറയിലെത്തിയ പ്പോൾ ബൈക്ക് മറിഞ്ഞു. അതു വഴി വരികയായിരുന്ന കാറടുക്ക ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡണ്ട് സി മാത്യു തന്റെ കാറിൽ പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചു.

ആശുപയിലെത്തിക്കുമ്പോഴേക്കും കൃഷ്ണൻ മരിച്ചിരുന്നു. ഗുരുതര നിലയിലായ രമേശനെ മംഗലാ പുരം ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/158181/Snake bite victim dies after bike overturns on way to hospital)